uu-lalit

ന്യൂഡൽഹി: കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങളുടെ പരിഗണന, ഭരണഘടനാ ബെഞ്ചുകൾ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. കേസുകൾ ലിസ്റ്റ് ചെയ്യുന്നത് ലളിതവും സുതാര്യവുമാക്കും. ഏത് അടിയന്തര വിഷയവും അതത് കോടതിക്ക് മുമ്പാകെ സ്വതന്ത്രമായി പരാമർശിക്കാൻ സാഹചര്യമുണ്ടാക്കും. ഒരു ഭരണഘടനാ ബെഞ്ച് വർഷം മുഴുവൻ പ്രവർത്തിക്കാൻ ശ്രമിക്കും.

സുപ്രീം കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസ് രമണയ്ക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.വി രമണയുടെ കാലത്ത് ഹൈക്കോടതികളിലെ ഒഴിവുള്ള 750 നിയമനങ്ങളിൽ 250 നിയമനങ്ങൾ നടത്തി മൂന്നിലൊന്ന് ഒഴിവുകളും നികത്തിയെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.