
തിരുവനന്തപുരം: എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ കൗൺസിലർക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എബിവിപിയുടെ നിവേദനം. പിന്നാലെ സ്ഥലത്ത് എൽഡിഎഫ്-എബിവിപി പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. തലസ്ഥാന കോർപറേഷനിലെ വഞ്ചിയൂരിലാണ് സംഭവം.
സ്ഥലം കൗൺസിലർ സിപിഎം നേതാവ് ഗായത്രി ബാബുവിനാണ് എബിവിപി പ്രവർത്തകർ നിവേദനം നൽകിയത്. ഇതോടെ ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പത്തോളം എബിവിപി പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എബിവിപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
ഗായത്രി ബാബുവിന് നേരെ എബിവിപി ആക്രമണമുണ്ടായതായി ഡിവൈഎഫ്‌ഐ ആരോപിച്ചു. അറസ്‌റ്റിലായ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിജെപി വഞ്ചിയൂർ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.