fifa

ന്യൂഡൽഹി: ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്(എഐഎഫ്എഫ്) എതിരെ ഏർപ്പെടുത്തിയ വിലക്ക് നീക്കി ഫിഫ. 12 വർഷത്തോളമായി പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെ നീക്കി സുപ്രീംകോടതി മൂന്നംഗ ഭരണസമിതിയെ നിയമിച്ചതിന് പിന്നാലെയാണ് ഫിഫ ഫെ‌ഡറേഷനെ വിലക്കിയത്. ഈ മാസം ആദ്യമായിരുന്നു തീരുമാനം.

വിലക്ക് നിലവിൽ വന്നതോടെ ഒക്‌ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പിൽ അനിശ്ചിതത്വം ഉണ്ടായി. ഇന്ത്യയ്ക്ക് രാജ്യാന്തര മത്സരം കളിക്കാനോ ഒപ്പം രാജ്യത്തെ ക്ളബുകൾക്ക് എഎഫ്‌സി കപ്പ്,​ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എന്നിവയിൽ പങ്കെടുക്കാനോ വിലക്ക് മൂലം കഴിയാതിരുന്നത് ഇത് പിൻവലിച്ചതോടെ പരിഹരിക്കപ്പെട്ടു.