
ന്യൂഡൽഹി: ലോകനേതാക്കളുടെ ആഗോള റേറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ഒന്നാം സ്ഥാനം. മോർണിംഗ് കൺസൾട്ട് സർവെ റിപ്പോർട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് മോദിക്ക് ലഭിച്ചത്. 
63 ശതമാനം പിന്തുണയോടെ മെക്സിക്കൻ പ്രസിഡന്റ് ആൻദ്രേസ് മാന്വൽ ലോപ്പസ് ഒബ്രാഡോർ രണ്ടാമതും 54 ശതമാനത്തോളം പിന്തുണയൊടെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയൊ ദ്രാകി മൂന്നാം സ്ഥാനത്തും എത്തി.    യു.എസ് പ്രസിഡന്റ് ജോ ബൈഡന് അഞ്ചാം സ്ഥാനമാണ്. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് 39 ശതമാനവും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് 38 ശതമാനവുമാണ് റേറ്റിംഗ്. 22 ലോക നേതാക്കളെയാണ് സർവേയ്ക്കായി പരിഗണിച്ചത്.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയ നേതാക്കളെ കണ്ടെത്താനായി ഈ വർഷം ജനുവരിയിലും 2021 നവംബറിലും നടത്തിയ സർവേയിലും മോദിക്കായിരുന്നു ഒന്നാം സ്ഥാനം.