bus-stand

മുംബയ്: കാമുകന് വേണ്ടി നടുറോഡിൽ അടികൂടി പതിനേഴുകാരികൾ. കഴിഞ്ഞ ബുധനാഴ്ച മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിൽ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്.

യുവാവുമൊത്ത് പെൺകുട്ടികളിലൊരാൾ ആദ്യം ബസ് സ്റ്റാൻഡിലെത്തിയതാണ് സംഭവങ്ങൾക്ക് തുടക്കം. ഇതറിഞ്ഞ രണ്ടാമത്തെ പെൺകുട്ടിയും സ്ഥലത്തെത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. വാക്കുതർക്കം അടിപിടിയിൽ എത്തിയതോടെ കാമുകൻ സ്ഥലത്തുനിന്ന് മുങ്ങി. പിന്നാലെ പെൺകുട്ടികളെ നാട്ടുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ഇരുവരെയും കൗൺസലിംഗ് നൽകി പറഞ്ഞയക്കുകയും ചെയ്തു.