lion-vs-elephant

ആനയുടെ കരുത്തിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ? നാട്ടിൽ തന്നെ പലപ്പോഴും ആന ഇടഞ്ഞാലുണ്ടാകുന്ന പുകിൽ നാം കാണാറുണ്ട്. കാട്ടിലെ കൊമ്പനെ കുറിച്ചാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ഇപ്പോഴിതാ ഒരാനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. വീഡിയോ കുറച്ച് പഴയതാണെങ്കിലും ആസ്വാദകർക്ക് അതൊന്നും പ്രശ്‌നമല്ല.

ഹെർക്കുലിസ് എന്നാണ് ആനക്കുട്ടന് വിളിപ്പേരു കിട്ടിയിരിക്കുന്നത്. കാരണമെന്തെന്നോ? ആക്രമിക്കാൻ വന്ന 14 സിംഹങ്ങളെ പുഷ്‌പം പോലെയാണ് ഈ കുട്ടിക്കരുത്തൻ നേരിട്ടത്. പുഴക്കരയിൽ തലങ്ങും വിലങ്ങും പെൺ സിംഹങ്ങൾ ആനക്കുട്ടിയെ വളഞ്ഞിട്ടും ഒട്ടും പകയ‌്‌ക്കാതെ ഒറ്റയ‌്ക്ക് പൊരുതി അവൻ അവയെ ഓടിക്കുകയായിരുന്നു. കൂട്ടത്തിൽ തന്റെ പുറത്തി കയറി മസ്തകത്തിൽ കടിക്കാൻ നോക്കിയ സിങ്കപ്പെണ്ണിനോടായിരുന്നു കരിക്കുട്ടന്റെ കലിപ്പ് മുഴുവൻ.