കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്നമാണ്. പ്രധാനമായും ഉറക്കക്കുറവുമൂലമാണ് ഈ പ്രശ്നം വരുന്നത്. വീട്ടിലിരുന്നുകൊണ്ട് തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും ബ്യൂട്ടി എക്സ്‌പേർട്ടുമായ ദിവ്യ അരുൺ.

'ഉരുളക്കിഴങ്ങോ കുക്കുമ്പറോ വട്ടത്തിൽ മുറിച്ച് ഒരു പതിനഞ്ച് മിനിട്ട് കണ്ണിന് മുകളിൽ വയ്ക്കുന്നത് നല്ലതാണ് . വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും ഒരേ അളവിലെടുക്കുക, അതിലേക്ക് വൈറ്റമിൻ ഇ മിക്സ് ചെയ്ത് കണ്ണിനുചുറ്റുമിട്ട് പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയുക.'- ദിവ്യ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...