
ചരിത്രത്തിലെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഡീലിന് അടുത്തിടെ ദുബായ് നഗരം സാക്ഷിയായി. ദുബായിലെ ഏറ്റവും ആഢംബര ഹർമ്മ്യങ്ങളുള്ള പാം ജുമേറയിൽ അംബാനി കുടുംബം ഒരു വില്ല വാങ്ങിയതായിരുന്നു ആ ഡീൽ. പാം ജുമേറയിലെ ഏറ്റവും വിലയേറിയ വില്ല മുകേഷ് അംബാനി വാങ്ങിയത് തന്റെ മകൻ ആനന്ദിന് വേണ്ടിയായിരുന്നു. 80 മില്യൺ ഡോളർ ചെലവഴിച്ച് വാങ്ങിയ ഈ കൊട്ടാരത്തിന്റെ കൂടുതൽ ആഢംബരങ്ങൾക്കുംസുരക്ഷാ ചുമതലകൾക്കുമായി ചെലവഴിക്കാൻ പോകുന്നത് കോടികളാണെന്നാണ് വിവരം.
പനമരത്തിന്റെ ആകൃതിയിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത പാം ജുമേറയിലെ വില്ലാ സമുച്ചയത്തിൽ 10 കിടപ്പുമുറികളാണുള്ളത്. പ്രൈവറ്റ് സ്പാ, ഇൻഡോർ, ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ എന്നിവ കസ്‌റ്റമൈസ് ചെയ‌്‌തിരിക്കുകയാണ്. അംബാനി കുടുംബത്തിന്റെ അടുത്ത സുഹൃത്തും കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്‌ടറുമായ പരിമൾ നതാനിക്കാണ് വില്ലയുടെ സുരക്ഷാ ചുമതല.
ലോകത്തിലെ അതിപ്രശസ്തരും സമ്പന്നരുമായ വ്യക്തികൾക്ക് പാം ജുമേറയിൽ വില്ലകളുണ്ട്. ഡേവിഡ് ബെക്കാം, വിക്‌ടോറിയ ബെക്കാം, ഷാരൂഖ് ഖാൻ എന്നിവർ ഇവരിൽ ചിലരാണ്.