സുപ്രധാന വേഷത്തിൽ അനിഖ

നാഗാർജുന നായകനാവുന്ന ദ ഗോസ്റ്റ് ട്രെയിലർ പുറത്ത്. ആക്ഷൻ ത്രില്ലർ ചിത്രമായ ദ ഗോസ്റ്രിന് പ്രവീൺ സട്ടരു ആണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. വിക്രം ഗാന്ധി എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. സോനാൽ ചൗഹാൻ, ഗുൽപനാഗ്, മനീഷ് ചൗധരി, രവിവർമ്മ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മലയാളി താരം അനിഖ സുരേന്ദ്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രെയിലറിൽ നിറസാന്നിദ്ധ്യമായി അനിഖയും പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തിൽ നായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് അനിഖ. മുകേഷ് ജി ഛായാഗ്രഹണം നിർവഹിക്കുന്നു.വിതരണം ഉദയനിധി സ്റ്റാലിൻ.