chupp

ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ഛുപ് സെപ്തംബർ 23ന് റിലീസ് ചെയ്യും. പ്രശസ്ത സംവിധായകൻ ആർ. ബൽകി ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഛുപ്- ദി വെബ് ഒഫ് ദ് ആർട്ടിസ്റ്റ് എന്നാണ്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. വിശാൽ സിൻഹ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നയൻ എച്ച്.കെ. ഭദ്ര എഡിറ്റിംഗും നിർവഹിക്കുന്നു. സംവിധായകനായ ബൽകിയോടൊപ്പം രാജസെൻ, റിഷി ഹർമാനി എന്നിവർ ചേർന്നാണ് രചന.അതേസമയം

ദുൽഖറിന്റെ കുറുപ്പ് ആഗോള തലത്തിൽ നേടിയത് 112 കോടി രൂപ ആണ് . ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് മെഗാ ബ്ളോക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതൽ മുടക്ക്.