സെക്സുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുള്ള ആളുകളുണ്ട്. അത്തരത്തിൽ പലർക്കും സംശയമുള്ളൊരു കാര്യമാണ് ശീഖ്രസ്ഖലനം. എന്താണ് ശീഖ്രസ്ഖലനം? ഇണചേരുന്ന സമയത്ത് സ്ത്രീയുടെ രതിമൂർച്ഛക്കു മുൻപായി പുരുഷന് സ്‌ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്. ഒരു സെക്കൻഡ് കൊണ്ടായാലും പത്ത് സെക്കൻഡുകൊണ്ടായാലും ഒരു മണിക്കൂറ് കൊണ്ടായാലും പുരുഷന് കിട്ടുന്ന സുഖം ഒന്നു തന്നെയാണ്. ഇത് സ്‌ത്രീകളുടെ സുഖത്തെയാണ് ബാധിക്കുന്നത്. ചിലപ്പോൾ അവളിൽ മടുപ്പുണ്ടാക്കാനും ഇത് കാരണമാകും.

romance

പ്രമേഹമടക്കമുള്ള നിരവധി കാരണങ്ങൾ ഇതിനുപിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സെക്‌സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ടൈറ്റസ് പി വർഗീസ്. ഭാര്യയുമായിട്ടുള്ള മാനസികമായിട്ടുള്ള ബന്ധം ഉണ്ടായിരിക്കണം. പങ്കാളിയോടെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ സാധിക്കണം. അല്ലാതെ സെക്സിനെ യാന്ത്രികമായി കണ്ടാൽ ഇത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു.

സ്വാഭാവികമായിട്ടുള്ള സ്നേഹബന്ധത്തിലുണ്ടാകുന്ന ഒരു കാര്യമായിട്ട് വേണം സെക്സിനെ കാണാൻ. ശീഖ്രസ്ഖലനം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടതെന്താണെന്ന് ഡോക്ടർ പറയുന്നതിന്റെ വീഡിയോ കാണാം...