
കോഴിക്കോട്: ഒരു വർഷത്തിലേറെയായി കോഴിക്കോട് മലയമ്മപുത്തൂർ റോഡിന് വശത്തെ കലുങ്കിന് സമീപം റോഡ് തകർന്നിട്ട്. ആളുകൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ നാട്ടുകാർ ഇവിടെ ഒരു വാഴ വച്ചു. ആറ് മാസം മുൻപായിരുന്നു അത്. ആറ് മാസം കൊണ്ട് റോഡ് കൂടുതൽ അപകടത്തിലായതല്ലാതെ പരിഹാരമൊന്നും ഉണ്ടായില്ല. ഇതിനിടെ വാഴ കുലയ്‌ക്കുകയും ചെയ്‌തു.
ഒരുവർഷം മുൻപ് പിഡബ്ളുഡിയിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി ഞാലിപ്പൂവൻ വാഴക്കുലയുമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനാണ് നാട്ടുകാരിൽ ചിലരുടെ തീരുമാനം.