
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തും. തിങ്കളാഴ്‌ച ഗതാഗത മന്ത്രി ആന്റണിരാജുവും കെ.എസ്.ആർ,ടി.സി എം.ഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്തംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവ ബത്തയും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ശമ്പളവിതരണത്തിനായി 103 കോടി അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. യൂണിയൻ നേതാക്കളുമായും തിങ്കളാഴ്‌ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിനായി സർക്കാർ അഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം.