v

ദുബായ്: ആവേശം അതിരുകൾ ഭേദിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഏഷ്യാകപ്പ് ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് മത്സരം.

സ്റ്റാ‌ർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്‌റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.