kk

' ന്നാ താൻ കേസ് കൊട്' സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. റിലീസ് ദിവസത്തെ പോസ്റ്ററിലെ വാചകം വിവാദമായതിനെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ പരസ്യവാചകം. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല എന്നാണ് പുതിയ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. പോസ്റ്ററും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്. 'കൊഴുമ്മൽ രാജിവനിലും വിപ്ലവകാരിയുണ്ട്,​ നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ആവേശം കൊള്ളിക്കും,​,​,​ വരിക വരിക കൂട്ടരേ.. നിങ്ങളുടെ സമീപമുള്ള തിയേറ്ററുകളിൽ..! ന്നാ താൻ കേസ് കൊട്' എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,​ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. റിലീസിന് മുന്നോടിയായുള്ള പോസ്റ്ററിൽ 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ഉണ്ടായിരുന്നത്. ഇ ത് സർക്കാരിനെതിരെയുള്ള പോസ്റ്ററായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ വരെയുണ്ടായി. തെറ്റിദ്ധാരണ നീക്കി സിനിമയുടെ അണിയറപ്രവർത്തകർ രം​ഗത്തെത്തുകയായിരുന്നു.