
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 28 1198 ചിങ്ങം 12 ഞായറാഴ്ച .
( രാത്രി 9 മണി 55 മിനിറ്റ് 51 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )
അശ്വതി: സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.
ഭരണി: പ്രശസ്‌തി,പണമിടപാടുകളിൽ നേട്ടം, പാർട്ണർഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം, കർമ്മ രംഗത്തും വ്യക്തി ബന്ധത്തിലും കെട്ടുറപ്പ് വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.
കാർത്തിക:പുതിയ അവസരങ്ങൾ, കർമ്മ രംഗത്ത്‌നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.
രോഹിണി: അകന്നു നിന്നവർ അനുകൂലികളാകും, ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, പലതരത്തിൽ ധന നേട്ടം.
മകയിരം: വൃഥാപവാദങ്ങളിൽ നിന്നും മോചനം, അദ്ധ്യാപകർക്ക് അനുകൂലസമയം, വേഷ ഭൂഷണാദികളിൽ താൽപ്പര്യം, ധനനേട്ടം, ബിസിനസിൽ ധനവർദ്ധനവ്, ഇഷ്ട മംഗല്ല്യയോഗം.
തിരുവാതിര: വാഹനലാഭം, പൂർവ്വിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പുണർതം: എല്ലാവരോടും നീതി പുലർത്തും, സാമ്പത്തിക പുരോഗതി, ദൈവാധീനം, ബുദ്ധി പരമായി കാര്യങ്ങൾ കൈകാര്യംചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.
പൂയം: എതിർപ്പുകളെ അതിജീവിക്കും, വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും, മേലദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.
ആയില്യം: സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, മനസ്സാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകൾക്ക് നല്ലസമയം, സ്വദേശത്ത് തിരിച്ചെത്തും.
മകം: രോഗശാന്തി, യാത്രാഗുണം, കലാരംഗത്ത് വിജയം, വിദേശത്ത് ജോലിചെയ്യുന്നവർക്ക് ഗുണകരമായ സമയം, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം, ഭാഗ്യവർദ്ധന.
പൂരം: കുടുബസുഖം, വസ്ത്രാഭരണാദി നേട്ടം, നിദ്രാഭംഗം, ബന്ധു ജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും.
ഉത്രം: വിനോദയാത്രകൾ നടത്തും, പരീക്ഷകളിൽ വിജയം, സർക്കാർ ജീവനക്കാർക്ക് ധനലാഭം, ആകർഷകത്വം, സത്യസന്ധത, ഈശ്വരാധീനം, രോഗശാന്തി, സുഖാന്വേഷി, നൂതന പദ്ധതികൾ നടപ്പാക്കും, വിദേശവാസം ഗുണം ചെയ്യും.
അത്തം: വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, എല്ലാ പ്രവർത്തനങ്ങളും മാറ്റി വയ്ക്കുക.
ചിത്തിര: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും,
യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം,ശിക്ഷണ നടപടികൾക്ക് വിധേയനാകും, വ്യവഹാരങ്ങളിൽ പരാജയ ഭീതി.
ചോതി : സ്ത്രീകൾ മൂലം അസ്വസ്ഥത, ദുർവാശി ഒഴിവാക്കുക, എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ശത്രു ദോഷം, കളത്ര ദുഃഖം, മന:സ്സമാധാനക്കുറവ്, പ്രണയ കാര്യങ്ങളിൽ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല.
വിശാഖം: വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, നാനാരംഗത്തു നിന്നും സുഖാനുഭവങ്ങൾ,സ്ത്രീകൾക്ക് അംഗീകാരം, മാതൃഗുണം, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.
അനിഴം: കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലച്ചിലും, ശത്രു ദോഷവും, ചതിയും അപമാനവും വന്നു ഭാവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകൾ, വിലപിടിച്ച സംഗതികൾ മോഷണം പോകും.
കേട്ട: വ്യാപാര കാര്യങ്ങളിൽ ശ്രദ്ധ ആവിശ്യമാണ്, ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടരുത്, ബന്ധുക്കളിൽ നിന്നും എതിർപ്പുകൾ, ധനചെലവ്, ദൂരയാത്രാക്ലേശം, ഈശ്വരാധീനം കുറയും, ധനത്തിന് അന്യരെ ആശ്രയിക്കേണ്ടി വരും.
മൂലം: രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം, അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും. പ്രണയ കാര്യങ്ങളിൽ ദുഃഖം, സന്താനദുരിതം, കലഹം, ശത്രു ദോഷം, കളത്ര ദുഃഖം, മനസ്സമാധാനക്കുറവ്.
പൂരാടം: എല്ലാതരത്തിലും ഉള്ള ലഹരിയിൽ നിന്നൊഴിഞ്ഞു നിൽക്കണം, കുടുംബപരമായ ബാദ്ധ്യതകൾ വർദ്ധിക്കാനിടയുണ്ട്, ബന്ധുക്കൾ ശത്രുക്കൾ ആകും, തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ, പൈതൃക ധനനാശം, ജീവിതത്തിൽ വിഷമതകൾ.
ഉത്രാടം: സ്ത്രീകൾ മൂലം സുഖവും സമാധാനവും, സുഖസൗകര്യങ്ങൾ ആനുഭവിക്കും, ഉല്ലാസ യാത്രകൾക്ക് തയാറാകും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം, യാത്രമൂലം ഗുണം, ആരോഗ്യപരമായി കരുതൽ വേണം.
തിരുവോണം: ഏല്ലാ ഭാഗത്ത് നിന്നും നല്ല സഹായം, ആത്മീയത വളരും, മറ്റുള്ളവരെ സഹായ്ക്കും, വ്യാപാര സാമർത്ഥ്യം, കാര്യശേഷി, ശത്രുക്കളെ പരാജയപ്പെടുത്തും, ജനപ്രീതിയും അംഗീകാരവും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴിൽ മുഖേനെ നേട്ടം.
അവിട്ടം: സുഹൃത്തുക്കളെ സഹായിക്കും, ഏന്തും ഗ്രഹിക്കാനുള്ള കഴിവ്, ധനനേട്ടം, ആരോഗ്യ പരിപാലനം, കലാബോധം, സംഗീത താൽപ്പര്യം, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സ്ത്രീകൾ മുഖേന നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ.
ചതയം: സാമ്പത്തിക നില മെച്ചമായിരിക്കും, വിവാഹാലോചന പുരോഗമിക്കും, കുടുബസുഖം, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ, അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽ രംഗം പുഷ്ടിപ്പെടും.
പൂരുരുട്ടാതി: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷ‌്മത പുലർത്തണം, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങൾ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും.
ഉത്രട്ടാതി: പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം, എല്ലാ കാര്യത്തിലും പരാജയസാധ്യത, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കണം, പ്രതികൂലമായ പരിതസ്ഥിതികളിൽ ആത്മനിയന്ത്രണം പാലിക്കുക, കാര്യ സാദ്ധ്യതയ്ക്കായി യാത്രകൾ ചെയ്യേണ്ടി വരും.
രേവതി: ശാരീരികമായി ചെറിയ അസ്വസ്ഥതകൾ, വിവാഹ തീരുമാനങ്ങളിൽ അനിശ്ചിതത്വം തുടരും, പലരംഗത്തും തടസങ്ങൾ, സ്ത്രീകൾ മൂലം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, വിഷയാസക്തി, ആഗ്രഹസാഫല്ല്യം നടക്കാത്തതിനാൽ മനഃപ്രയാസം നേരിടും.