liverpool

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് ബേൺമൗത്തിനെ കീഴടക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ലിവറിന്റെ പുതിയസീസണിലെ ആദ്യ ജയമാണിത്. ലൂയിസ് ഡിയാസും റോബർട്ടോ ഫിർമിനോയും ഇരട്ടഗോൾ നേടിയപ്പോൾ എലിയട്ട്,​അർനോൾഡ്,​വാൻഡൈക്ക്,​കാർവാലോ എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു. ബേൺമൗത്തിന്റെ മെഫാമിന്റെ വകയായി സെൽഫ് ഗോളും ലിവറിന്റെ അക്കൗണ്ടിൽ എത്തി.മറ്റൊരു മത്സരത്തിൽ എർലിംഗ് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-2ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ചെൽസി,​മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളും ജയം നേടി.