kk

മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡിലെ ഈ ഓട ഇങ്ങനെ 'അതിമനോഹരമായി' പണിതീർത്ത കോൺട്രാക്ടറെയും എൻജിനീയറെയും തേടി നടക്കുകയാണ് ഇപ്പോൾ നാട്ടുകാർ. അഭിനന്ദിക്കാനല്ല,​ അശാസ്ത്രീയമായ നിർമ്മാണത്തി ൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഇവരെ തേടുന്നത്.

ഇ.ഇ. സി മാർക്കറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഓട വെള്ളം ഒഴുകി പോകാത്തനിലയിൽ തടസമായി ഇലക്ട്രിക് പോസ്റ്റും ചേർത്താണ് നിർമിച്ചിരിക്കുന്നത്. ഇലക്ട്രി ക് പോസ്റ്റ് ഉള്ള ഭാഗങ്ങളിൽ ഓട റോഡിലേക്ക് വളച്ച് നിർമ്മിച്ചതും ഓടയുടെ നടുഭാഗത്ത് ഇലട്രിക് പോസ്റ്റ് നിർത്തിയതും വിചിത്ര കാഴ്ചയാണ്. വ ളഞ്ഞ് പുളഞ്ഞ ഓട നിർമ്മാണം നാട്ടിൽ കൗതുകവും ചർച്ചവിഷയവും ആയിരിക്കുകയാണ്. അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം ചെറിയ മ ഴപെയ്യുന്നതോടെ വെള്ളം ഉയർന്ന് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വാഹന യാത്രകാർക്കും ദുരിതമായിരിക്കുകയാണ്. ഓടയിൽ നിന്നുയരുന്ന വെള്ളക്കെട്ട് ബി.എം,ബി.സി നിലവാരത്തിൽ ചെയ്ത ടാറിംഗിനും ഇരുസൈഡുകളിലും വിരിച്ച കട്ടക്കും , കോൺക്രീറ്റിനും ഭീക്ഷണിയായിരിക്കുകുയാണ്.

എം.സി.റോഡിലെ വെള്ളൂർകുന്നം കവലയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കീച്ചേരി പടിയിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ ദൂരം വരുന്ന നഗരത്തിലെ ഏകബൈപാസ് റോഡാണ് ഇത്.


ഒന്നേകാൽകോടിരൂപ ചിലവിൽ മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡ് ബി.എം.ബി.സി.നിലവാരത്തിൽ ടാർചെയ്യുകയും ഇരു സൈഡുകളും കോൺഗ്രീറ്റും കട്ടയും നിരത്തി മനോഹരമാക്കുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. നഗരസഭയുടെയും ,കൃഷി വകുപ്പിന്റെയും കീഴിലായിരുന്നറോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടാറിങ്ങാണ് ബി.എം.ബി.സിനിലവാരത്തിൽ നടന്നുവരുന്നത്. വെള്ളക്കെട്ട് രൂക്ഷമായ റോഡിൽ എസ്റ്റിമേറ്റിന്റെ ഭാഗമായി ഓട നിർമ്മാണവും നടക്കുന്നു. ഓട നിർമ്മിക്കുന്നതിന് മുന്നോടിയായി റോഡരുകിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട കെ.എസ്.ഇ.ബി അധികൃതർക്ക് സ്വാഭാവികമായി കത്ത് നൽകേണ്ടാണ് . ബന്ധപ്പെട്ട വകുപ്പ് മേധാവി ഇടപെട്ട് പോസ്റ്റുകൾ നീക്കം ചെയ്ത് ഓട നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ ഈ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ഓട നിർമ്മിച്ചതാണ്ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം..

അശാ സ്ത്രീയമായ ഓടനിർമ്മാണം ബന്ധപ്പെട്ട വകുപ്പ് മേധാവികളും കണ്ടതായി നടിക്കുന്നില്ല. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നിർമ്മാണം നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആരംഭിച്ചത്. അശാസ്ത്രീയമായ ഓടനിർമ്മാണം വീണ്ടും റോഡിന്റെ തകർച്ചക്ക് കാരണമാകുമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.