
ശരീരത്തോടൊപ്പം ഇരുമനസുകളും ഒന്നിക്കുന്ന സമയമാണല്ലോ ശാരീരികബന്ധം. എന്നാൽ ചില സമയങ്ങളിൽ ആണായാലും പെണ്ണായാലും ശാരീരിക ബന്ധത്തോട് വലിയ താൽപര്യം കാണിക്കുന്നില്ലാത്ത സ്ഥിതി ഉണ്ടാകാം. പങ്കാളിയുടെ ഈ പെരുമാറ്റം എന്തുകൊണ്ടാണെന്ന് അറിയേണ്ടത് ഇതിൽ അത്യാവശ്യമാണ്. പലപ്പോഴും സ്‌ത്രീകൾക്ക് ലൈംഗികതയിൽ താൽപര്യം നഷ്ടമായേക്കാൻ കാരണമാകുന്നതിൽ ഒന്ന് ബന്ധപ്പെടുന്ന സമയത്തെ യോനിയിലെ വേദനയാണ്.
ലൈംഗിക താൽപര്യത്തിന് ഇടയാക്കുന്ന ഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ് ചില മരുന്നുകൾ കഴിക്കുന്നത് മൂലം വ്യത്യാസപ്പെടുമ്പോൾ ലൈംഗികബന്ധത്തിന് താൽപര്യം കുറയാം. ആർത്തവ വിരാമ സമയത്തെ പ്രശ്‌നങ്ങളും അതുപോലെ രക്തസമ്മർദ്ദത്തിനുളള ഗുളികകൾ, ക്യാൻസർ ചികിത്സകൾ, സമ്മർദ്ദം കുറയ്‌ക്കാനുളള മരുന്നുകൾ ഇവയും സെക്‌സിൽ താൽപര്യം കുറയ്‌ക്കാം.
ദമ്പതികൾ തമ്മിലെ പൊരുത്തക്കേട്, സ്‌ട്രെസിന്റെ ആധിക്യം, അമിത ടെൻഷൻ, വിഷാദ രോഗം ഇവയെല്ലാം ലൈംഗികബന്ധത്തോട് വിരക്തിയോ താൽപര്യ കുറവോ തോന്നാൻ കാരണമാകാംഇവയ്‌ക്കെല്ലാം പുറമേ നല്ല ഉറക്കം ലഭിക്കാതെ വരുന്നതും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാരണമറിഞ്ഞ് അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.