kk

റിയാദ്: ഏജന്റിന്റെ ചതിയിൽപ്പെട്ട് കസ്റ്റംസിന്റെ പിടിയിലായത് മലയാളികൾ ഉൾപ്പെടെ നാലുപേർ. ഡ്രൈഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്‌നാട്ടുകാരനും അത് വാങ്ങാനെത്തിയ മൂന്നുമലയാളികളുമാണ് കസ്റ്റംസിന്റെ പിടിയിലായത്. ബംഗളുരുിൽ നിന്നാണ് ടിക്കറ്റിനും പാസ്പോർട്ടിനുമൊപ്പം ഡ്രൈ ഫ്രൂട്സ് എന്ന് പറഞ്ഞ് ഒരു പായ്ക്കറ്റ് ഏജന്റ് തമിഴ്‌നാട്ടുകാരനെ ഏൽപ്പിച്ചത്.

മുമ്പ് അബഹയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി ഫൈനൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. റിയാദിൽ ഡ്രൈ ഫ്രൂട്സ് വാങ്ങാൻ ആളെത്തുമെന്നും ഏജന്റ് പറഞ്ഞിരുന്നു. റിയാദ് വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റിൽ മയക്കുമരുന്നാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പിടിയിലായി. അതേസമയം ഏജന്റിന്റെ ചതിയിൽപ്പെട്ട തമിഴ്നാട് സ്വദേശിയെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ചെന്നൈ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.