kca

വയനാട്: സിംബാബ്‌വെ അണ്ടർ23 ടീമിനെതിരായ ട്വന്റി-20 മത്സരത്തിൽ കെ.സി.എ ഇലവന് മഴനിയമ പ്രകാരം 88 റൺസിന്റെ തകർപ്പൻ ജയം. സ്കോർ കെ.സി.എ ഇലവൻ 223/4 (20 ഓവർ)​. സിംബാബ്‌വെ 94/7 (14 ഓവർ)​. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെ.സി.എ ഇലവനായി സച്ചിൻ ബേബി (41 പന്തിൽ 74)​,​ ഷോൺ റോജർ (33 പന്തിൽ 58)​,​ റോജിത്ത് കെ.ജി (11പന്തിൽ 38)​ എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.