anavoor-nagappan

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. സംഭവ സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല.

house

അതേസമയം, തിരുവനന്തപുരം വട്ടിയൂർക്കാവിൽ സി പി എമ്മിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു. മേലത്തുമേല ജംഗ്ഷനിൽ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് വീണ്ടും ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.

മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ആനാവൂർ നാഗപ്പന്റെ കാറിന് കേടുപറ്റിയിരുന്നു. സംഭവത്തിൽ മൂന്ന് എ ബി വി പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.