
തെന്നിന്ത്യൻ താരവും ബോളിവുഡിന് ഏറെ പരിചിതയുമായ നടി കനിഷ്ക സോണി സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. സമൂഹമാദ്ധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സംസ്കാരമനുസരിച്ചു വിവാഹമെന്നത് സ്നേഹവുമായും സത്യസന്ധതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് അവർ പറയുന്നു.
പുരുഷൻമാരെ എനിക്ക് ഇഷ്ടമല്ല. എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിനുവേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്സിക്ബന്ധത്തിൽ അകപ്പെടുന്നതിലും നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണെന്ന് കനിഷ് ക സോണി പറയുന്നു.യാതൊരു ചടങ്ങുകളുമില്ലാതെയായിരുന്നു വിവാഹം.
ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്ക 2021ൽ ആദിപരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. നാലുമാസം മുൻപ് അമേരിക്കയിലേക്ക് താരം ചേക്കേറിയിരുന്നു.