achumon

എരുമേലി: മർദ്ദനമേറ്റ സ്വകാര്യ ബസ് ജീവനക്കാരനെതിരെ പോക്സോ കേസ്. ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ 24കാരനായ ടി കെ അച്ചുമോനെതിരെ പോക്സോ കേസ് ചുമത്തിയത്.

ബസിൽ വച്ച് പല തവണ അച്ചുമോൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി. മുമ്പ് രണ്ട് തവണ ഇയാൾ പെൺകുട്ടിയുടെ കൈയിൽ കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ വച്ച് മുന്നോട്ട് നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. സംഭവം നടന്ന അന്നുതന്നെ പെൺകുട്ടി ഇക്കാര്യം വീട്ടിൽ അറിയിച്ചിരുന്നതായി കുട്ടിയുടെ അമ്മയും മൊഴി നൽകി.

വ്യാഴാഴ്ച വൈകിട്ടാണ് സ്വകാര്യ ബസ് ജീവനക്കാരനായ അച്ചുമോനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിക്കുകയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. യുവാക്കളിൽ ഒരാളുടെ സഹോദരിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നിരവധിയാളുകൾ നോക്കി നിൽക്കെയായിരുന്നു മർദ്ദനം.