protest

ഭോപ്പാൽ: മാളിൽ ജീവനക്കാർ നിസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദൾ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഡി ബി മാളിലാണ് സംഭവം. മുസ്ലീം ജീവനക്കാർ മാളിന്റെ ഒരു കോണിൽ നിസ്‌കരിക്കുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ ഇവിടേക്ക് കടന്നുവന്ന് ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു.

പ്രതിഷേധങ്ങൾക്ക് പിന്നാലെ മാളിൽ ഇനിമുതൽ മതപരമായ ഒരു പ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന് അധികൃതർ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുസ്ലീം ജീവനക്കാർ നിസ്‌കരിക്കുന്നിടത്തേക്കാണ് മാളിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ആദ്യം പോകുന്നത്. തുടർന്ന് 'ഇതെല്ലാം പതിവായി നടക്കുന്നു" എന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. സെക്യൂരിറ്റി ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഇത് ഹിന്ദു ജീവനക്കാരും പ്രാർത്ഥിക്കുന്ന സ്ഥലമാണെന്ന് സെക്യൂരിറ്റി അവരോട് പറയുന്നു. തുടർന്ന് ബജ്റംഗ്ദൾ പ്രവർത്തകർ മാളിന്റെ മദ്ധ്യഭാഗത്തുള്ള എസ്‌കലേറ്ററിന് സമീപം നിലത്തിരുന്ന് 'ജയ് ശ്രീ റാം' മുദ്രാവാക്യങ്ങൾ വിളിക്കുകയും, ഉറക്കെ ഹനുമാൻ ചാലിസ ചൊല്ലുന്നതും വീഡിയോയിലുണ്ട്.

A group of men from Bajrang Dal held a protest and recited the Hanuman Chalisa at Bhopal's DB Mall today, objecting to some people offering the namaz there @ndtv @ndtvindia pic.twitter.com/pZEfmn0zCy

— Anurag Dwary (@Anurag_Dwary) August 27, 2022