
സാധാരണ മുതിർന്നവർ കുഞ്ഞുങ്ങളെയാണ് കെയർ ചെയ്യാറ്. ചില സമയങ്ങളിൽ കുട്ടികൾ അത്തരം കരുതലുകൾ മാതാപിതാക്കൾക്കും മറ്റും തിരികെ നൽകാറുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മയ്ക്ക് ചട്ടുകത്തിൽ ദോശ എടുത്തുകൊണ്ടുകൊടുക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മടിയിൽ കിടക്കുന്ന അമ്മയെ സ്നേഹത്തോടെ തലോടുന്ന മൂന്ന് വയസുകാരന്റെ വീഡിയോയാണ് നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 'റേയ്ച്ചൽ ഫ്ലവേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഞാൻ എന്‍റെ മൂന്ന് വയസുകാരനായ മകന്‍റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ" എന്ന അടിക്കുറിപ്പോടെയാണ് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്.