saturday-night

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പൂജ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

നാല് കൂട്ടുകാരിൽ ഒരാളുടെ കല്യാണമാണ് ടീസറിൽ കാണിക്കുന്നത്. തമാശയ്‌ക്കൊപ്പം സസ്‌പെൻസുമായാണ് ചിത്രമെത്തുന്നത്. കോമഡി എന്റർടെയിനറായി എന്നുന്ന 'സാറ്റർഡേ നൈറ്റ്', ദുബായ്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. 'കിറുക്കനും കൂട്ടുകാരും' എന്ന ടാഗ് ലെെനോട് കൂടിയാണ് ചിത്രം എത്തുന്നത്.

നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും അണിനിരക്കുന്നു. ചിത്രത്തിനായി നവീൻ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

അസ്ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, കളറിസ്റ്റ്: ആശിർവാദ് ഹദ്കർ, ഡി ഐ പ്രൈം ഫോക്കസ് മുംബയ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രാഫി: രാജകൃഷ്ണൻ എം ആർ, ആക്ഷൻ: അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ: ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ: ദിനേഷ് മേനോൻ.