army-tank

ക്വാലാലംപൂ‌ർ : രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കവേ ടാങ്കുമായി ട്രയൽ റൺ നടത്തി മലേഷ്യൻ സൈന്യം പുലിവാൽ പിടിച്ചു. തിരക്കേറിയ ഹൈവേയിൽ ഒത്തനടുക്കെത്തിയപ്പോൾ സൈനിക ടാങ്ക് തകരാറിലാവുകയായിരുന്നു. ഇതോടെ വൻ ഗതാഗത കുരുക്കിനാണ് നഗരം സാക്ഷ്യം വഹിച്ചത്. തുടർന്ന് പാർലമെന്റിന് സമീപമുള്ള തിരക്കേറിയ ഹൈവേയിൽ ഇങ്ങനെയൊരു സംഭവമുണ്ടായതിൽ മലേഷ്യൻ സൈന്യം ക്ഷമാപണം നടത്തി. സ്വാതന്ത്ര്യദിന റിഹേഴ്സലുകളിൽ ഉൾപ്പെട്ടിരുന്ന പി ടി 91എം പെൻഡേക്കർ ടാങ്കാണ് ബ്രേക്ക്ഡൗണായത്.

A tank broke down in Malaysia lmfao during non war time and in the middle of a busy traffic

Very embarrassing pic.twitter.com/Pft7CpzqMz

— SonicHacki (@SonicHacki) August 26, 2022

എന്നാൽ ഇതിന് സമാനമായ സംഭവം വീണ്ടുമുണ്ടായി മറ്റൊരു സൈനിക വാഹനവും തിരക്കേറിയ റോഡിൽ വച്ച് നിലച്ചു. അറ്റകുറ്റപ്പണികൾക്കായി മെക്കാനിക്കുകളുടെ ഒരു സംഘം സ്ഥലത്തെത്തുന്നതിനിടെയാണ് പുതിയ സംഭവമുണ്ടായത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലും സൈന്യത്തെ പരിഹസിച്ചുകൊണ്ട് മീമുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഓഗസ്റ്റ് 31നാണ് മലേഷ്യ ദേശീയ ദിനമായി ആഘോഷിക്കുന്നത്. പരിപാടിയുടെ മാറ്റുകൂട്ടുന്നതിനായാണ് സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളുമായി പരേഡിൽ അണിനിരക്കുന്നത്.

The whole Malaysia talking about broken tank. But no 1 question what the hell a tank doing on a road in the middle of a city? pic.twitter.com/OSRfKXiOlP

— Simon Chong 🇲🇾 (@ibrani11) August 26, 2022