
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണ് മോഹൻലാൽ -ജിത്തുജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം. ജോർജുകുട്ടിയേയും കുടുംബത്തെയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദൃശ്യം 2 റിലീസ് ആയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
ദൃശ്യവും, ദൃശ്യം2വും റിലീസ് ആയതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോയെന്ന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നിരന്തരം ചോദ്യങ്ങളുണ്ടായിരുന്നു. അന്നൊന്നും അണിയറപ്രവർത്തകർ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. ഇപ്പോഴിതാ ദൃശ്യം 3 ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
ഒരു ചാനൽ പരിപാടിക്കിടെ 'ശരിക്കും ദൃശ്യം 3 ഉണ്ടാകുമോ' എന്ന ടൊവിനോ തോമസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി പെരുമ്പാവൂർ. 'തീർച്ചയായും ദൃശ്യം 3 എന്ന സിനിമ ഉണ്ടാകും. അതിന്റെ പണിപ്പുരയിലാണ്. ഇത് പറയാതെ വച്ചിരിക്കുകയായിരുന്നു.'- എന്നാണ് അദ്ദേഹം പറഞ്ഞത്.
And its Official Now !!
— Naveenkumar`°´ (@NAVEENK75503966) August 28, 2022
Classic criminal is back 🔥#Drishyam3 Happening soon...! 🥵
Everest level hype 💥🔥@Mohanlal | #Mohanlal@aashirvadcine - #Jeethu pic.twitter.com/N1WE4vFJxj