
വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് ഉർഫി ജാവേദ്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന തരത്തിൽ ഉർഫി പിന്നെയും ആരും പരീക്ഷിക്കാത്ത സ്റ്റൈലുകൾ കൊണ്ടുവരാറുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ മാത്രമല്ല പല സെലിബ്രിറ്റികളും ഉർഫിയുടെ വസ്ത്രധാരണത്തെ വിമർശിക്കാറുണ്ട്.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ പരീക്ഷണമായ 'ഗാലക്സി ഡ്രസ്'. മിനി ഒഫ് ഷോൾഡർ ഡ്രസിന്റെ പകുതി ഭാഗം തിളങ്ങുന്ന മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബാക്കി പകുതിയിൽ ശരീരത്തിന്റെ അതേ നിറത്തിലുള്ള മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. കാണുമ്പോൾ ഒരു ഭാഗത്ത് വസ്ത്രം ഇല്ലാത്തതുപോലെയാണ് തോന്നുക. ഇതോടെ വസ്ത്രത്തിന്റെ പകുതി എവിടെ എന്നാണ് പലരും ചോദിക്കുന്നത്.
ഒരു അവാർഡ് ഷോയിലാണ് താരം ഈ വസ്ത്രം ധരിച്ചത്. ഇതിന്റെ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നക്ഷത്രങ്ങളെ പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നക്ഷത്രങ്ങളുടെ കൂട്ടമാണ് ഈ ഔട്ട്ഫിറ്റിന് പ്രചോദനമായതെന്നും ഉര്‍ഫി കുറിച്ചു. ശ്വേത ഗുര്‍മീത് കൗറാണ് ഈ വസ്ത്രത്തിന്റെ ഡിസൈനര്‍.