
തിരുവനന്തപുരം: കേരളസർവകലാശാല മലയാളവിഭാഗം ഗവേഷക മായ ചെമ്പകത്തിന്റെ 'വെയില് നനയുന്നവർ' എന്ന കവിതാസമാഹാരം പ്രമുഖ നിരൂപകനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. മലയാളവിഭാഗം അദ്ധ്യക്ഷ പ്രൊഫസർ സീമ ജെറോം ആണ് പുസ്തകം ഏറ്റുവാങ്ങിയത്.
'നിരോധനങ്ങളുടെ റിപ്പബ്ലിക്- കവിതകളുടെ പ്രണയകാലം' എന്ന വിഷയത്തെക്കുറിച്ചും പ്രകാശന ചടങ്ങിൽ കെ.ഇ. എൻ സംസാരിച്ചു. പി.കൃഷ്ണദാസ് (മലയാളവിഭാഗം ഗവേഷകൻ) പുസ്തകം പരിചയപ്പെടുത്തി. സി.ആർ പ്രസാദ് (കേരളപഠന വിഭാഗം അദ്ധ്യക്ഷൻ), അജിന്ത് (സെനറ്റ് മെമ്പർ, കേരളസർവകലാശാല), ജിബിൻ (ഗവേഷക യൂണിയൻ ചെയർമാൻ), ഘോഷ് (എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി) എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ലോഗോസ് ബുക്സാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.
