
വിവിധ തരം ഫാഷൻ പ്രോഡക്‌ടുകൾ വിപണിയിൽ എത്താറുണ്ട്. പല നിറത്തിലും രൂപത്തിലും ഇറങ്ങുന്ന ഇത്തരം വസ്‌തുക്കൾക്ക് ആവശ്യക്കാരും ഏറെയാണ്. ഇപ്പോഴിതാ കാണുന്ന ആരെയും ഞെട്ടിക്കുന്ന ഒരു കമ്മൽ പുറത്തിറക്കിയിരിക്കുകയാണ് ഒരു കമ്പനി. കാണാൻ ഒരു ഷുലേയ്‌സ് മടക്കി വച്ചേക്കുന്നത് പോലെ തന്നെയാണ് ഈ കമ്മൽ.
ലക്ഷ്വറി ഫാഷൻ ബ്രാൻഡായ 'ബലൻസിയാഗ' പുത്തൻ ഡിസൈനുകൾ പലപ്പോഴും കൊണ്ടുവരാറുണ്ട്. ഇവരുടെ ഏറ്റവും പുതിയ ഉത്‌പന്നമാണ് ഈ കമ്മലുകൾ. വെറും തുണി മാത്രമല്ല കമ്മൽ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
റീസൈക്കിൾ ചെയ്ത പോളിസ്റ്റർ, കോട്ടൺ എന്നിവയ്‌ക്കൊപ്പം പുരാതന വെള്ളി-പിച്ചള ചേർത്ത് നിർമ്മിച്ചിരിക്കുന്ന കമ്മൽ ഷൂലേസിനോട് സാമ്യമുള്ളതാണ്. 20,847 രൂപയാണ് ($261) ഇതിന്റെ വില. കമ്മലുകളിൽ ബ്രാൻഡിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. ഇവ ഇറ്റലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
കമ്മലിന്റെ ചിത്രം കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആളുകൾ കമന്റുകളുമായി എത്തി. കെെയടികൾക്കൊപ്പം ഒട്ടനവധി നെഗറ്റീവ് കമെന്റുകളും പോസ്റ്റിന് ലഭിച്ചു. ഇത്രയും തുകയ്ക്ക് ഇത് വാങ്ങേണ്ട ആവശ്യമില്ലെന്ന് നിരവധിയാളുകൾ കുറിച്ചു.
— Binky (@TheOnlyGuru) August 17, 2022