
ചെയ്യുന്ന പ്രവർത്തികൾ അനായാസമാക്കുന്നതിനായി ഉപകരണങ്ങൾ കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് മനുഷ്യനായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ അടുത്തിടെ ചില മൃഗങ്ങളും കല്ലുകളും മറ്റു ഉപകരണങ്ങളാക്കി മാറ്റുന്നതായി കണ്ടെത്തിയിരുന്നു. ഉദാഹരണമായി ഭക്ഷണത്തിനായി കക്കകൾ, ചിപ്പികൾ തുടങ്ങിയവയുടെ ഷെല്ലുകൾ പൊട്ടിക്കാൻ ഓട്ടറുകൾ കല്ലുകൾ ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞു. എന്നാൽ ഇപ്പോൾ ഇന്തോനേഷ്യയിലെ മക്കാക്കുകൾ സെക്സ് ടോയ്സ് ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നീണ്ട വാലുള്ള മക്കാക്കുകളുടെ ജനസംഖ്യയെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് ഗവേഷകർ ഈ ജീവികൾ കല്ലുകൾ ഉപയോഗിച്ച് അവയുടെ ജനനേന്ദ്രിയത്തിൽ തട്ടുകയും ഉരസുകയും ചെയ്യുന്നത് കണ്ടെത്തിയത്. ജേണൽ എഥോളജിയിൽ ഈ മാസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഈ സമയത്ത് മക്കാക്കുകളുടെ ചേഷ്ടകൾ 'സെക്സ് ടോയ്' സിദ്ധാന്തത്തിലേക്ക് നയിച്ചിരിക്കുകയാണ്. എന്നാൽ ജേണലിൽ വന്ന വിവരത്തെ വിവിധ തലങ്ങളിലാണ് ഗവേഷകർ വിലയിരുത്തുന്നത്. ജീവികളുടെ ഇര തേടലുമായി മറ്റ് പ്രവർത്തനങ്ങൾക്ക് ബന്ധമുണ്ട്. മൃഗങ്ങൾ വസ്തുക്കളുമായി സ്വയംഭോഗം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് സാധാരണ പ്രവർത്തനങ്ങളല്ല.