tento

 മലയാളി അഭിരുചിയുള്ള കുക്ക്‌വെയറുകൾ സവിശേഷത

 ഓണത്തിന് 'ടെന്റോ ഓണം" ഓഫറുകൾ

മലപ്പുറം: ഒരു വീട്ടിലേക്കാവശ്യമായ കുക്ക്‌വെയറുകളെല്ലാം വിപണിയിലെത്തിച്ച് ശ്രദ്ധനേടുകയാണ് ടെന്റോ കുക്ക്‌വെയർ. മലപ്പുറം ആസ്ഥാനമായ അർബോൾ ട്രേഡിംഗ് ആണ് ടെന്റോ കുക്ക്‌വെയർ വിപണിയിലെത്തിക്കുന്നത്. ഇക്കുറി ഓണത്തിന് 'ടെന്റോ ഓണം" ഓഫറുകളും കമ്പനി അവതരിപ്പിച്ചു.

പ്രഷർകുക്കറുകൾ, റൈസ് കുക്കർ, അപ്പച്ചട്ടി, ഫ്രൈപാൻ, ഡീപ് തവ, ഡീപ് കഡായ്, പുട്ടുകുടം, ഗ്യാസ് സ്റ്റൗ തുടങ്ങി എല്ലാത്തരം കുക്ക്‌വെയറുകളും ടെന്റോശ്രേണിയിലുണ്ട്. മറുനാടൻ കമ്പനികളാണ് നേരത്തെ കുക്ക്‌വെയർ വിപണി കൈയടക്കിയിരുന്നത്. മലയാളിയുടെ അഭിരുചിക്കനുസൃതമായി കുക്ക്‌വെയറുകൾ വിപണിയിലെത്തിച്ച് ഈ വിടവ് നികത്താനായത് മികച്ച പ്രതികരണത്തിന് കാരണമായതായി ചെയർമാൻ എം.ടി.സെയ്തലവി പറഞ്ഞു. ഏറെ മലയാളികളുള്ള മിഡിൽ ഈസ്റ്റിലും വലിയ പ്രതികരണമുണ്ട്.

ക്രോക്കറി ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് 2017ലാണ് അർബോൾ ട്രേഡിംഗിന്റെ തുടക്കം. പിന്നീട് നോൺസ്റ്റിക് കുക്ക്‌വെയറുകളും ഗ്ലാസ്‌വെയറുകളും ഹോം അപ്ലയൻസസ്, കിച്ചൻ ആക്സസറീസ്, മൊബൈൽ ആക്സസറീസ്, സ്പീക്കേഴ്സ് എന്നിവയും വിപണിയിലെത്തിച്ചു.

മൂന്നുവർഷത്തിന് ശേഷം ടെന്റോ കുക്ക്‌വെയർ എന്ന പേരിൽ സ്വന്തം ബ്രാൻഡുമായെത്തിയ കമ്പനി ഇന്ന് 60ലേറെ വൈവിദ്ധ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ തുടക്കമിട്ട വില്പന വിജയമായതോടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറത്തേക്കും വിപണനം വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലും കർണാടകയിലും ഗൾഫിലും ടെന്റോ കുക്ക്‌വെയറിന് ശ്രദ്ധേയ സാന്നിദ്ധ്യമുണ്ട്. ഗുണനിലവാരത്തിനൊപ്പം മികച്ച സർവീസും ടെന്റോ കുക്ക്‌വെയറിന്റെ സവിശേഷതയാണ്.

നിരവധി കോംബോ ഓഫറുകൾ

ഓണത്തിന് എസ്.എസ് ഗ്യാസ് സ്റ്റൗ,​ നോൺസ്റ്റിക് അപ്പച്ചട്ടി,​ തവ,​ ഫ്രൈപാൻ എന്നിവയടങ്ങുന്ന 5,​840രൂപ വിലവരുന്ന കുക്ക്‌വെയറുകൾ 2,​999 രൂപ ഓഫർവിലയിൽ വാങ്ങാം. 3,​900 രൂപയുടെ മൂന്ന് ലിറ്റർ,​ 7.5 ലിറ്റർ അലുമിനിയം കുക്കറുകൾ 2,​199 രൂപയ്ക്കും ചിരട്ട പുട്ട് മേക്കർ,​ പുട്ടുകുടം,​ നോൺസ്റ്റിക് എന്നിവയടങ്ങുന്ന 1,​535 രൂപയുടെ ഉത്പന്നങ്ങൾ 999 രൂപയ്ക്കും കോംബോ ഓഫറിൽ ലഭിക്കും. ഗ്യാസ് സ്റ്റൗ,​ മൂന്ന് ലിറ്റർ കുക്ക‌ർ തുടങ്ങി 10,​702 രൂപയുടെ അഞ്ച് ഉത്പന്നങ്ങൾ 6,​999 രൂപയ്ക്ക് ലഭ്യമാക്കുന്ന ജംബോ കോംബോ ഓഫറുമുണ്ട്.

വിപണി വിപുലമാക്കും

കേരളത്തിലെ വിപണനശൃംഖല വിപുലമാക്കാനൊരുങ്ങുകയാണ് കമ്പനി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കട്ലറികൾ, ഹോം അപ്ലയൻസസുകൾ തുടങ്ങിയവയും വിപണിയിലെത്തിക്കും. വിപണിയെ പഠിച്ചും പരിഗണിച്ചും ആവശ്യമായ ഉത്പന്നങ്ങൾ മാത്രം പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ ആഷിഖലി പറഞ്ഞു.