death

കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ (90) നിര്യാതനായി. 2004 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയിൽ അംഗമാണ്. സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ അദ്ദേഹം നാദാപുരം ജാമിഅഃ ഹാഷിമിയ്യയിൽ പ്രിൻസിപ്പലാണ്. വാഫി സി.ഐ.സി വൈസ് പ്രസിഡന്റ്, തിരുവള്ളൂർ വാഫി കാമ്പസ് ഡീൻ പദവികളും വഹിക്കുന്നുണ്ട്.

ചേലക്കാട് കുളമുള്ളതിൽ അബ്ദുല്ല മുസ്‌ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ലാണ് ജനനം.

അണ്ടോണ, കൊളവല്ലൂർ, ഇരിക്കൂർ, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും 11വർഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും 7വർഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും 6വർഷം മടവൂർ സി.എം മഖാം അശ്അരി കോളേജിലും തുവ്വക്കുന്ന് യമാനിയ്യയിലും മുദരിസായിരുന്നു.
ഭാര്യ: കാരപ്പറമ്പത്ത് അന്ത്രു മുസ്ലിയാരുടെ മകൾ ഫാത്തിമ.
മക്കൾ : കുഞ്ഞബ്ദുല്ല (റിട്ട. പ്രധാനാദ്ധ്യാപകൻ, കടമേരി ആർ.എ.സി ഹൈസ്‌കൂൾ), അഷ്‌റഫ് (ദുബായ്), അബ്ദുൽ ജലീൽ വാഫി (ഫിനാൻസ് സെക്രട്ടറി, വാഫി സി.ഐ.സി), മറിയം, അസ്യ.
മരുമക്കൾ: ചെറിയ ഹാഷിം തങ്ങൾ (ചേലക്കാട്), ചെട്ടിയാം വീട്ടിൽ കുളപ്പറമ്പത്ത് കുഞ്ഞബ്ദുല്ല (വാണിമേൽ), ഖമറുന്നിസ്സ, സൽമ, നാഫില.