
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിഓഫീസ് ആക്രമണക്കേസിൽ രണ്ട് എ.ബി.വി.പി പ്രവർത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ്, സെഫിൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇതോടെ കേസിൽ അറസ്റ്രിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ എ.ബി.വി.പി തിരുവനന്തപുരപം ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി ഹരിശങ്കർ, ചാലക്കുടി സ്വദേശി ലാൽ, വഞ്ചിയൂർ വാർഡ് കൗൺസിലറെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒറ്റശേഖരമംഗലം സ്വദേശി സതീർത്ഥ്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.