
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഹൈക്കോടതിയിലേക്ക്. അദാനി നൽകിയ ഹർജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നാവശ്യപ്പെട്ട് അതിരൂപത നാളെ ഹർജി നൽകും. വിഴിഞ്ഞം തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി :
അതേസമയം വിഴിഞ്ഞം സമരം പരിഹരിക്കാൻ ഇന്ന് നിശ്ചയിച്ചിരുന്ന മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാൻ അതിരൂപതയുടെ പ്രതിനിധികൾ എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയില്ലെന്ന് അതിരൂപത വിശദീകരിച്ചു. എന്നാൽ ഔദ്യോഗികമായി ചർച്ചയുടെ വിവരം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.