ukraine

കീവ് : റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യയിലെ ആണവനിലയത്തിൽ ഹൈഡ്രജൻ ചോർച്ചയ്ക്കും റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തുകടക്കാനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുക്രെയിൻ. ആണവനിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങൾ തുടരുകയാണ്. നിലയത്തിന്റെ ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

അതേ സമയം,​ നിലയത്തിന് ചുറ്റും നടക്കുന്ന ഷെല്ലാക്രമണങ്ങൾക്ക് റഷ്യയും യുക്രെയിനും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണ്. മാർച്ച് ആദ്യമാണ് തെക്ക് കിഴക്കൻ യുക്രെയിനിലെ സെപൊറീഷ്യ റഷ്യ നിയന്ത്രണത്തിലാക്കിയത്.