
സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധകളെക്കുറിച്ച് തുറന്നു പറയാൻ പലരും മടികാണിക്കാറുണ്ട്. പ്രത്യേകിച്ച് പുരുഷലിംഗത്തിന്റെ അഗ്രഭാഗത്ത് ഉണ്ടാവുന്ന അണുബാധകൾ. സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തതിന്റെ ഫലമായാണ് ഇത്തരം അണുബാധകൾ ഉണ്ടാകുന്നത്.
ബാലനിറ്റിസ്, പോസ്റ്റിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നി മൂന്ന് അണുബാധകളാണ് പുരുഷ ലിംഗത്തെ ബാധിക്കുന്നത്. ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ അറ്റത്ത് വീക്കം ആണ് ബാലനിറ്റിസ്. 311 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ്. ലിംഗത്തിൽ നിന്നും വെള്ള, പച്ച നിറത്തിലെ ഡിസ്ചാർജുണ്ടാവുകയാണെങ്കിൽ ഇത് ലൈംഗിക അണുബാധയുടെ ലക്ഷണമായിരിക്കും.
ഇത് ചിലപ്പോൾ യുറീത്രൈറ്റിസ് എന്ന രോഗത്തിനും കാരണമാകാം.
മൂത്രമൊഴിയ്ക്കമ്പോൾ നീറ്റലും വേദനയുമെല്ലാം അനുഭവപ്പെടുകയാണെങ്കിൽ ഇത് ശരീരത്തിൽ വെള്ളം കുറവായതിന്റെയോ അല്ലെങ്കിൽ യൂറിനറി ബ്ലാഡർ അണുബാധയടേയോ ലക്ഷണവുമാകാമെന്നും വിദഗ്ധർ പറയുന്നു.
ലിംഗഭാഗത്ത് ചൊറിച്ചിലും വേദനയുമുണ്ടെങ്കിൽ ഇത് ബാക്ടീരിയൽ ലക്ഷണമാകാം. വൃത്തിക്കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം അസ്വസ്ഥത ലിംഗാഗ്ര ഭാഗത്തേയ്ക്കു പടരുകയാണെങ്കിൽ യീസ്റ്റ് അണുബാധയാകാം കാരണം.
ലിംഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി വിദഗ്ധർ പറയുന്നു. ലിംഗത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് അണുബാധയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാത്തതും ഫംഗസിനുള്ള സാദ്ധ്യത കൂട്ടുന്നു. ലിംഗം വൃത്തിയാക്കാൻ കോട്ടൺ തുണി തന്നെ ഉപയോഗിക്കണം. അണുബാധ ഉണ്ടാകുന്ന സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വേദന അനുഭവപ്പെടാൻ കാരണമാകും.