
തിരുവനന്തപുരം: വിവാദമായ ദത്തുകേസിലെ ആരോപണവിധേയയായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ എൻ.സുനന്ദയെ ബാലാവകാശ കമ്മിഷൻ അംഗമായി നിയമിച്ചു. അനുപമയുടെ കുട്ടിയെ അമ്മയറിയാതെ ദത്ത് നൽകി എന്ന് കേസിലെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നയാളാണ് സുനന്ദ.
അനുപമ തന്റെ കുഞ്ഞിനെ തേടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെത്തിയിട്ടും തിരുവനന്തപുരം സിഡബ്ളുസി ചെയർപേഴ്‌സണായ സുനന്ദ കുട്ടിയെ താൽക്കാലിക ദത്ത് നൽകുന്നതിനുളള നടപടിയിൽ നിന്നും പിന്നോട്ട് പോയില്ല. പിന്നീട് കുട്ടിയെ ദത്തെടുത്തയാളിൽ നിന്നും വീണ്ടെടുത്ത് അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കുകയായിരുന്നു. ജുഡീഷ്യൽ അധികാരമുളള ഉന്നത പദവിയാണ് ബാലാവകാശ കമ്മിഷൻ.