gold

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരി പിടിയിൽ. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർവൈസർ കെ സജിതയാണ് പിടിയിലായത്. 1812 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.