hiccups

അപ്രതീക്ഷിതമായെത്തുന്ന ഇക്കിൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. സാധാരണയായി ഇക്കിൾ പെട്ടെന്ന് പോകുമെങ്കിലും ചിലപ്പോഴത് നീണ്ടുപോകാനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തെയും ഉദരത്തെയും തമ്മിൽ വേർപ്പെടുത്തുന്ന പേശിയായ ഡയഫ്രത്തിന്റെ പ്രവർത്തനം താളം തെറ്റുമ്പോഴാണ് ഇതുണ്ടാകുന്നത്. അമിതമായോ അതിവേഗത്തിലോ ഭക്ഷണം കഴിക്കുന്നതും മദ്യമോ കാർബൊണേറ്റഡ് പാനീയങ്ങളോ കുടിക്കുന്നതും കാരണമാണ്.

പേടി, മാനസിക സമ്മർദ്ദം, ദേഷ്യം എന്നിവ മൂലവും ഇക്കിൾ ഉണ്ടാകാം. ഐസിട്ട വെള്ളം കുടിക്കുന്നതിലൂടെയും പഞ്ചസാര കഴിക്കുന്നതിലൂടെയും അല്ലെങ്കിൽ കുറച്ചുനേരം ശ്വാസം പിടിച്ചുവയ്‌ക്കുന്നതിലൂടെയും മാറ്റാം. ഒരു സ്‌പൂൺ തേൻ ഇളംചൂടുവെള്ളത്തിൽ കലക്കിക്കുടിക്കുന്നതും നാരങ്ങ നീര് കുടിക്കുന്നതും ഏറെ ഫലവത്താണ്. ശ്വാസസംബന്ധമായതോ വയറിലെയോ പ്രശ്നങ്ങൾ കാരണവും ചിലപ്പോൾ ഇക്കിൾ ഉണ്ടായേക്കാം. അതിനാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശ്വാസമില്ലെങ്കിൽ വൈദ്യസഹായം തേടണം.