
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. ഉറങ്ങി കിടക്കുമ്പോൾ നമ്മുടെ ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞ് പോയാലോ? പലർക്കും ഭയം കാരണം ഈ ഒരു സാഹചര്യം ചിന്തിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. എന്നാൽ മൂർഖൻ പാമ്പുമൊത്തുള്ള ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
കട്ടിലിൽ കിടക്കുന്ന സ്ത്രീയെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അവരുടെ അരയിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യാതൊരു ഭയവും കൂടാതെയാണ് സ്ത്രീ കിടക്കുന്നത്. ' നിങ്ങളുടെ ശരീരത്തിലാണ് പാമ്പ് കയറിയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? വീഡിയോയിൽ കാണുന്നത് പോലെ കുറച്ച് മിനിട്ടുകൾ അവരുടെ ശരീരത്തിൽ ഇരുന്ന ശേഷം ആർക്കും ദോഷം വരുത്താതെ അത് ഇറങ്ങി പോയി'- വീഡിയോയ്ക്ക് അടിക്കുറിപ്പായി സുശാന്ത നന്ദ കുറിച്ചു. 28,000ത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഈ അവസ്ഥ തനിക്കുണ്ടായാൽ എന്ത് ചെയ്യുമായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. സ്ത്രീയുടെ ധൈര്യത്തെയും പലരും പ്രശംസിച്ചിട്ടുണ്ട്.
When this happens, what would be your reaction??
— Susanta Nanda IFS (@susantananda3) August 28, 2022
For information, the snake moved away after few minutes without out causing any harm…
(As received from a colleague) pic.twitter.com/N9OHY3AFqA