murder

അമരാവതി: മാതാവിനെ കടന്നുപിടിച്ച നാൽപ്പത്തിയഞ്ചുകാരനെ മകൻ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ശ്രീനു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ ഇരുപത്തിമൂന്നുകാരനായ പ്രസാദിനെയും മാതാവ് ഗൗരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ജോലിക്ക് പോയി മടങ്ങിവരികയായിരുന്ന ഗൗരിയെ, മദ്യലഹരിയിൽ ശ്രീനി കൈയിൽ കയറിപ്പിടിക്കുകയും, വലിച്ചിഴക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി, നാട്ടുകാർ ഇടപെട്ട് അനുനയിപ്പിച്ച് ഗൗരിയെ വീട്ടിലേക്ക് അയച്ചു.

വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയ പ്രസാദ്, ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചാണ് ശ്രീനിയെ കൊലപ്പെടുത്തിയത്. പ്രതി അതിക്രൂരമായിട്ടാണ് ശ്രീനിയെ ആക്രമിച്ചതെന്നും ഇരുവരും തമ്മിൽ മുൻവൈരാഗ്യമില്ലെന്നും പൊലീസ് പറഞ്ഞു.