
ലൊസെയ്ൻ : ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടാൻ ഉപയോഗിച്ച ജാവലിൻ ലൊസെയ്നിലെ ഒളിമ്പിക് മ്യൂസിയത്തിലേക്ക് സംഭാവന നൽകി നീരജ് ചോപ്ര. അത്‌ലറ്റിക്സിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ നീരജ് കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് ടോക്യോയിൽ ചരിത്രം കുറിച്ച ജാവലിനാണ് മ്യൂസിയത്തിന്റെ ഭാഗമായത്. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാകാൻ ഷൂട്ടർ അഭിനവ് ബിന്ദ്ര ഉപയോഗിച്ച തോക്കും 120 വർഷത്തെ പാരമ്പര്യമുള്ള ഈ മ്യൂസിയത്തിലുണ്ട്.