
കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും അനിയോജ്യമായ പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ കളിമണ്ണുകൊണ്ട് ഗണപതി വിഗ്രഹം ഉണ്ടാക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മഹാനായ ശില്പിയെപ്പോലെ അവന്റെ കൈകൾ ചലിക്കുന്നു. അവനെപ്പോലുള്ള കുട്ടികൾക്ക് അർഹമായ പരിശീലനം ലഭിക്കുമോ അതോ അവരുടെ കഴിവുകൾ ഉപേക്ഷിക്കേണ്ടിവരുമോ?' എന്ന ചോദ്യത്തോടെയാണ് ആനന്ദ് മഹീന്ദ്ര വീഡോയോ ട്വീറ്റ് ചെയ്തത്.
കളിമണ്ണുകൊണ്ട് വളരെ ശ്രദ്ധയോടെ ഗണപതി വിഗ്രഹമുണ്ടാക്കുകയാണ് കുട്ടി. പത്തൊൻപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കുട്ടി തുമ്പിക്കൈയ്ക്ക് രൂപം നൽകുന്നതാണ് ഉള്ളത്. കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
r="ltr">His hands move with the fluency of a great sculptor. 👏🏽👏🏽👏🏽 I wonder if kids like him get the training they deserve or have to abandon their talent…? https://t.co/XzMgeg930q— anand mahindra (@anandmahindra) August 28, 2022