cpm

സി പി എമ്മിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. 20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല എന്ന് പരിഹസിക്കുന്ന അദ്ദേഹം പാർട്ടിയുടെ സംസ്ഥാനകമ്മറ്റി ഓഫീസ് കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലേ പാർട്ടിക്ക് കൂടുതൽ ഗുണംചെയ്യുക എന്നും ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക്..സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലെ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുക ...എവിടെക്കും പോവാൻ പറ്റിയ വിമാനതാവളവും ഉണ്ട്...വിമാന കമ്പനിയെ ബഹിഷ്ക്കരിച്ചവർക്കും എളുപ്പത്തിൽ കാര്യങ്ങൾ നടക്കും...വെറുതെ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരും,മാക്സിമം പോയാൽ സംസ്ഥാന കമ്മറ്റിയിൽ ഇരുന്ന് കണ്ണൂർക്കാർ പറയുന്നത് കേൾക്കാനും യോഗ്യതയുള്ള മറ്റ് ജില്ലക്കാരൊക്കെ വേണമെങ്കിൽ കണ്ണൂരിലേക്ക് വണ്ടി കയറട്ടെ...കുറെ കാലം അങ്ങോട്ട് കയറിയതല്ലെ..ഇനി ഇങ്ങോട്ട് കയറട്ടെ...20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ലാ എന്നാണ് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത്..എന്ന് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയാത്ത മണ്ടനും കമ്മിയും സംഘിയും കൊങ്ങിയും ആയ ഒരുത്തൻ