
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 30 - 1198 ചിങ്ങം 14 ചൊവ്വാഴ്ച . ( രാത്രി 11 മണി 48 മിനിറ്റ് 55 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം )
അശ്വതി: അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
ഭരണി: പ്രയത്‌നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണമാകും.
കാർത്തിക: ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ.
രോഹിണി: ഭാര്യാഗുണം, സന്താനങ്ങൾ മൂലം സന്തോഷം, ബന്ധുക്കൾ ശത്രുക്കളാകും.
മകയിരം: സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ , ജീവിത പുരോഗതി ഉറപ്പ്.
തിരുവാതിര: നൂതന പദ്ധതികൾ നടപ്പാക്കും, ഭാവികരുപ്പിടിപ്പിക്കും.പ്രണയത്തിൽ വീഴും.
പുണർതം: ബിസിനസിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
പൂയം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.
ആയില്യം: സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്‌നത്തിന് തക്ക പ്രതിഫലം കിട്ടും.
മകം: ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.കച്ചവടത്തിൽ നേട്ടങ്ങൾ ഉണ്ടാവും.
പൂരം: വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി.
ഉത്രം: പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും.
അത്തം: ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടക്കും, അംഗീകാരവും ആദരവും.
ചിത്തിര: സ്ത്രീകൾ മൂലം സുഖവും സമാധാനവും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചോതി : പുതിയ അവസരങ്ങൾ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും.
വിശാഖം: പുതിയ സംരംഭങ്ങൾ, ശുഭാപ്തിവിശ്വാസം, മന:സുഖം.
അനിഴം: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപ്പാടുകൾ.
തൃക്കേട്ട: സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.
മൂലം: സുഖാനുഭവങ്ങൾ, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
പൂരാടം: ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.
ഉത്രാടം: ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ. ശത്രു ജയം.
തിരുവോണം: സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം.
അവിട്ടം: കേസുകളിൽ വിജയം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.
പൂരുരുട്ടാതി: സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.
ഉത്രട്ടാതി: തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, അന്യദേശവാസം. ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാവാതെ നോക്കണം.
രേവതി: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം. ആദായത്തിൽ കുറവ് അനുഭവപ്പെടും.