പുടിന്റെ അധിനിവേശ വിദേശ നയത്തിന്റെ ആണിക്കല്ല് ഡുഗിന്റെ ആശയങ്ങള്‍ ആണ്. പുടിന്റെ ബുദ്ധി കേന്ദ്രമെന്നും റാസ്പുടിന്‍ എന്നും മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ആളാണ് അലക്സാണ്ടര്‍ ഡുഗിന്‍. ആരാണ് അലക്സാണ്ടര്‍ ഡുഗിന്‍ അതിലേക്ക് പോകും മുന്‍പ് അലക്സാണ്ടര്‍ ഡുഗിനും റാസ്പുടിനും തമ്മിലുള്ള ബന്ധം ഒന്ന് പരിശോധിക്കാം. റഷ്യയിലെ അവസാന ചക്രവര്‍ത്തി ആയിരുന്ന നിക്കോളാസ് രണ്ടാമന്റെ വിവാദ ഉപദേശകന്‍ ആയിരുന്നു റാസ്പുടിന്‍. രാജ കുടുംബത്തെ ജന വിരുദ്ധമാക്കിയത് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ആയിരുന്നു.

vladimir-putin

അവസാനം അദ്ദേഹത്തെ ശത്രുക്കള്‍ വിഷം കുടിപ്പിച്ച്, വെടിവച്ച് നദിയില്‍ കെട്ടിത്താഴ്ത്തിയാണ് കൊല ചെയ്തത് ചരിത്രത്തില്‍ ഇത്രത്തോളം നിറം പിടിപ്പിച്ച, നിഗൂഢതകള്‍ പേറുന്ന മറ്റൊരു കഥാപാത്രം വിരളമാണ്. ഡുഗിന്റെ ആശയങ്ങളോട് ഉള്ള പാശ്ചാത്യ വിദ്വേഷമാകാം അദ്ദേഹത്തെ റാസ്പുടിനോട് ഉപമിക്കാന്‍ കാരണം.