
സ്ത്രീയുടെ വികാരങ്ങളുടെ കേന്ദ്രസ്ഥാനമാണ് ക്ലിറ്റോറിസ് (കൃസരി). ഇവിടെയുള്ള ഒരു നേർത്ത സ്പർശംപോലും അവളെ വികാര പരകോടിയിലെത്തിക്കും. യോനിനാളത്തിന് മുകളിൽ കാണുന്ന പുരുഷലിംഗ ഘടനയുള്ള ഒരു അവയവമാണിത്. പൂർണമായും ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ളതാണിത്. അല്ലാതുള്ള ഒരു ധർമ്മവും ഇതിനില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പല പഠനങ്ങളും വ്യക്തമാക്കുന്നത് എഴുപതുമുതൽ എൺപതുശതമാനം സ്ത്രീകളും സ്വയം ഭോഗത്തിന് മൃദുവായ കൃസരി പരിലാളന രീതിയാണ് സ്വീകരിക്കുന്നതെന്നാണ്. എളുപ്പത്തിൽ രതിമൂർച്ഛയിലെത്താൻ കഴിയും എന്നതാണ് ഇതിന് കാരണം. 8,000 അതി സംവേദനക്ഷമതയുള്ള നാഡീ ഞരമ്പുകളുടെ സംഗമ കേന്ദ്രമാണ് കൃസരി. പുരുഷ ലിംഗത്തിന്റെ മകുടത്തിൽ 4000 ഞരമ്പുകൾ മാത്രമാണ് ഉള്ളതെന്നുകൂടി ഓർക്കുക.
ഒരു മഞ്ഞുമലപോലെ
ശരിക്കും ഒരുമഞ്ഞുമലപോലെയാണ് ക്ലിറ്റോറിസ്. ഉദ്ധാരണ കോശങ്ങളുടെയും പേശികളുടെയും ഞരമ്പുകളുടെയും മിശ്രിതമാണ് ഈ അവയവം.വളരെക്കുറച്ച് ഭാഗംമാത്രമാണ് പുറത്ത് കാണുന്നത്. ശേഷിക്കുന്ന ഭാഗം യോനിയെയും സമീപപ്രദേശങ്ങളെയും പൊതിഞ്ഞ് തുടകളിലേക്ക് നീളുന്നു. പുറമേ കാണുന്ന ആ ചെറിയ ഭാഗത്താണ് അത്ഭുതകാര്യങ്ങളെല്ലാം സംഭവിപ്പിക്കുന്നത്. കൃസരിക്ക് സംവേദനക്ഷമത കൂടുതലാണെങ്കിലും യോനിക്ക് തീരെ കുറവാണ്. അതി സംവേദനക്ഷമതയുള്ള ഒരു ഭാഗത്തിലൂടെ പ്രസവം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാൻ വേണ്ടിയാണിത്.
കാണുന്നതുപോലെയല്ല കക്ഷി
ശരീരം സാധാരണഗതിയിലായിരിക്കുമ്പോൾ കൃസരിക്ക് കാര്യമായ നീളം തോന്നില്ലെങ്കിലും ശരീരം ഉത്തേജിതമാകുമ്പോൾ കാര്യങ്ങളൊക്കെ മാറിമറിയും. ഈ സമയം സാധാരണ ഗതിയിലുള്ളതിനെക്കാൾ അമ്പത് ശതമാനം മുതൽ മുന്നൂറ് ശതമാനം വരെ വലിപ്പം കൂടുന്നുണ്ടത്രേ. ലൈംഗിക ബന്ധത്തിനുശേഷം വീണ്ടും ഇത് പഴതുപോലാവുകയും ചെയ്യും. ഇങ്ങനെ വികാരങ്ങുടെ കേന്ദ്രമായതിനാലാകാം മധ്യകാലഘട്ടത്തിൽ കൃസരിയെ "പിശാചിന്റെ മുലക്കണ്ണ്" എന്ന് വിളിച്ചിരുന്നു, സ്ത്രീകളുടെ ആത്മാവിനെ ഇതിലൂടെ വലിച്ചെടുക്കാൻ പിശാചിന് കഴിയുമെന്നായിരുന്നു പ്രചാരണം. അതുകൊണ്ട് ചില സമൂഹങ്ങളിൽ ഇവയെ മുറിച്ചുനീക്കുംകയും ചെയ്തിരുന്നത്രേ.

വലിപ്പം പ്രശ്നമേയല്ല
ലിംഗത്തിന്റെ കാര്യത്തിലെന്നപോലെ, കൃസരിക്കും വലിപ്പം പ്രശ്നമല്ല. കൃസരി വലുതോ ചെറുതോ ആണെന്നത് സെക്‌സിനിടയിൽ സന്തോഷിക്കാനുള്ള കഴിവിനെ ബാധിക്കില്ല. പ്രായപൂർത്തിയാകുമ്പോഴാണ് കൃസരിയുടെ വലുപ്പം വർദ്ധിക്കാൻ തുടങ്ങുന്നത്, പ്രായപൂർത്തിയാകുമ്പോൾ സാധാരണയേക്കാൾ 1.8 മടങ്ങ് വലുതായിരിക്കും. എന്നാൽ ആർത്തവവിരാമത്തിന് ശേഷം ഇത് കൂടുതൽ വളരും, ജനനസമയത്ത് ഉണ്ടായിരുന്നതിന്റെ ഏഴിരട്ടി വലുപ്പം ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയും വലിപ്പം ഉണ്ടെങ്കിലും താരതമ്യേന ഇത് ആരും ശ്രദ്ധിക്കപ്പെടാറില്ല.
പുരുഷ ലിംഗം പോലെ
ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് കൃസരിയുടെ വളർച്ചയെ സ്വാധീനിക്കുന്നത്. പുരുഷ ലിംഗത്തിനെ അഗ്രചർമ്മം എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ കൃസരിയെ സംരക്ഷിക്കുന്ന ചർമ്മത്തിന്റെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്.അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതുപോലെ തന്നെ ഇതിനെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനാവും. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ പുരുഷ ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകുന്നതുപോലെ കൃസരിക്കും കാഠിന്യവും ഉറപ്പും ഉണ്ടാവും. നാഡീഞരമ്പുകളിൽ രക്തം ഉരച്ചെത്തുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിനാെപ്പം ലിംഗപ്രവേശനത്തിന് അനുകൂലസാഹചര്യമൊരുക്കി യോനിയിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട്.